ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ട് മെറ്റ. ഫേസ്ബുക്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയുമുണ്ട്. സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഒരു നിശ്ചിത ദിവസം വെബ്സൈറ്റ് വഴിയോ മൊബൈലിലൂടെയോ ഫേസ്ബുക്ക് സന്ദര്‍ശിക്കുകയോ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്ത, രജിസ്റ്റര്‍ ചെയ്തതും ലോഗിന്‍ ചെയ്തതുമായ ഫേസ്ബുക്ക് ഉപയോക്താവിനെയാണ് കമ്പനി പ്രതിദിന സജീവ ഉപയോക്താവായി നിര്‍വചിക്കുന്നത്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നല്‍കുന്നവരില്‍ ഇന്ത്യ ഉണ്ടായിരുന്നു.