ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത് വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായ ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’ എന്ന ചിത്രം വത്തിക്കാനില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഇതോടുകൂടി വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’ സ്വന്തമാക്കി. 1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. റാണി മരിയയായി വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിലെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 150 ഓളം അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ നടത്തിയ പ്രദര്‍ശത്തിന് മികച്ച പ്രതികരണമാണ്. മാര്‍പാപ്പയ്ക്ക് വേണ്ടിയും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുന്നുണ്ട്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസി’ന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. പാരീസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം’ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു.