പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാന് ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബര്‍ 1 മുതല്‍ തിയറ്ററുകളിലെത്തും. ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്ശന്, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്ടെയ്ന്മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോളാണ് നിര്‍മിക്കുന്നത്. സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്മകൃഷ്ണരാജ് രാജന് എന്നിവരാണ് സഹനിര്‍മാതാക്കള്‍. വേറിട്ട ദൃഷ്യാവിഷ്ക്കാരത്തില്‍ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വര്‍മ്മയാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’യും തിയറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോഷിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു സിനിമ ആയിരിക്കും ‘ആന്റണി’ എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തില്‍ മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘ആന്റണി’ ഡിസംബര്‍ 1 മുതല്‍ തിയറ്ററുകളില്‍
