ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് മാരുതി സുസുക്കി ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോര്‍ പതിപ്പ് നിര്‍മ്മിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. 2023 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത മാരുതി ജിംനി അഞ്ച് ഡോര്‍ മോഡല്‍ നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പരുക്കന്‍ ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, 103 ബിഎച്ച്പിയും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ജിംനി 5-ഡോറിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റ് എസ്യുവി വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മൊത്തം ഉല്‍പ്പാദനത്തിന്റെ 66 ശതമാനത്തോളം ആഭ്യന്തര വിപണിക്കും ബാക്കി കയറ്റുമതിക്കും. നിലവില്‍ പ്രതിമാസം 3,000 യൂണിറ്റ് ജിംനികള്‍ കമ്പനി വില്‍ക്കുന്നുണ്ട്.