കേസില്‍നിന്ന് കോടതിയും പോലീസും ഒഴിവാക്കിയതോടെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത. ഭരണഘടനയെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും.ഭരണഘടനയെ അവഹേളിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സജി ചെറിയാൻ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.മടങ്ങിയെത്തുമെന്ന സൂചനകൾ ബാക്കിയാക്കി പകരം മന്ത്രിയെ ഇതുവരെ പാർട്ടിയോ മുഖ്യമന്ത്രിയോ തീരുമാനിച്ചിരുന്നില്ല.