രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് അമിത വിശപ്പ്. പതിവായി രക്ത പരിശോധന നടത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതുള്ളവര്‍ക്ക് എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കണം. ഇങ്ങനൊരു തോന്നല്‍ തോന്നുവെങ്കില്‍ അത് അത്ര നിസാരമല്ല. ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോഗ്യം മോശമാകാനും കാരണമാകും. ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് തോന്നാല്‍ പലകാരണങ്ങളുണ്ടാകും. ഭക്ഷണത്തിലെ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ അഭാവം. ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറഞ്ഞുവെന്ന തോന്നല്‍ ഉണ്ടാവാന്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വ്യായാനം പോലുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പാള്‍ ശരീരത്തില്‍ ധാരാളം കലോറി ആവശ്യമാണ്. പലപ്പോഴും ദാഹവും വിശപ്പും തമ്മില്‍ തിരിച്ചറിയാതെ വരാനിടെയുണ്ട്. ദാഹം തോന്നിയാലും വിശപ്പാണെന്ന് കരുതി എന്തെങ്കിലും കഴിക്കും. ഇത്തരം സാഹചര്യത്തില്‍ കുറച്ചു വെള്ളം കുടിച്ചു നോക്കൂ. മികച്ച കലോറി ഫ്രീ പരിഹാരം കൂടിയാണിത്. ഭക്ഷണം കഴിക്കുമ്പോള്‍ പരമാവധി ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം വേഗത്തില്‍ കഴിക്കുന്ന ശീലം വയറു നിറഞ്ഞതായി തോന്നിക്കില്ല. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും അമിതഭാരമുണ്ടാകാനും കാരണമാകും.