web cover 25

വെറുപ്പും ഭിന്നിപ്പുമാണ് തനിക്കു പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെറുപ്പിലൂടെ നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. വെറുപ്പിനെതിരേ സ്നേഹം പൊരുതി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്കു മുന്നോടിയായി ശ്രീപെരുമ്പുതൂരിലെ രാജീവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെരുമ്പുതൂരിലെ ചടങ്ങില്‍ നൂറുകണക്കിനു നേതാക്കള്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാഷ്മീര്‍വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. ഇന്നു വൈകുന്നേരം അഞ്ചിന് കന്യാകുമാരിയിലാണ് യാത്രയുടെ ഉദ്ഘാടനം. അഞ്ചു മാസം നീളുന്ന പദയാത്രയില്‍ 118 പേരാണു സ്ഥിരാംഗങ്ങള്‍.

ഓണമൊരുക്കാന്‍ മഴയിലും ചോരാത്ത ആവേശവുമായി ഉത്രാടപ്പാച്ചില്‍. നാളെ തിരുവോണം. കോവിഡ്മൂലം രണ്ടു വര്‍ഷം ഓണം അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇത്തവണ ഓണത്തോടനുബന്ധിച്ച് നാടുനീളെ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സര്‍വകലാശാലാ മാതൃകയില്‍ ഗ്രേഡിംഗ് സമ്പ്രദായം വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക്, അക്കാദമിക് ഇതര പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാകാം. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അക്കാദമിക് കഴിവും പരിഗണിക്കപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പേ വിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുയാണു കേരളം. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ഇമ്യൂണോ ഗ്ലോബുലിന്റേയും പ്രതിരോധ വാക്സീന്റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബിലാണ് പരിശോധന.

എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി രേഖാരാജിനെ നിയമിച്ചതു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എംജി സര്‍വകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍. റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കേയാണ് രേഖാരാജും സര്‍വകലാശാലയും സുപ്രിം കോടതിയെ സമീപിച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതകളുണ്ടെങ്കിലും സാധിക്കുന്നില്ലെന്ന് ബിജെപി റിപ്പോര്‍ട്ട്. ക്രൈസ്തവ വോട്ടര്‍മാരുടെ വിശ്വാസം നേടാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളം സന്ദര്‍ശിച്ചു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിവിധ കേന്ദ്രമന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പട്ടാമ്പി ജോയിന്റ് ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാനാണു നീക്കം. ബസ് ഉടന്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കാന്‍ ഉടമയ്ക്കും നിര്‍ദേശം നല്‍കി. അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ ഇടിക്കാന്‍ ശ്രമിച്ച ബസിനെ കൂറ്റനാട് ചാലിശേരിയില്‍ സാന്ദ്ര എന്ന യുവതി തടഞ്ഞുനിര്‍ത്തി താക്കീതു ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കൊല്ലം കൊട്ടിയത്തുനിന്ന് 14 കാരനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാള്‍ പിടിയില്‍. മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെയാണു പിടികൂടിയത്. ബന്ധു വായ്പ വാങ്ങിയ പത്തു ലക്ഷം രൂപ തിരിച്ചു വാങ്ങാന്‍ തമിഴ്നാട്ടിലെ ഫിസിയോ തെറാപിസ്റ്റാണ് ക്വട്ടേഷന്‍ സംഘത്തിന് ഒരു ലക്ഷം രൂപ നല്‍കി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാര്‍ത്താണ്ഡത്തേക്കാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഒമ്പതു പേരുണ്ട്.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ ആന്റണി. ഐക്യത്തിന്റെ സന്ദേശവുമായാണ് യാത്ര. കോര്‍പറേറ്റുകള്‍ സമ്പത്ത് കൊള്ളയടിക്കുകയാണ്. ഇതിനെതിരെയാണ് ഭാരത് ജോഡോ യാത്ര. രാജ്യത്തിന്റെ പൊതുമനസ് രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തിനൊപ്പമാണെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മല്‍സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാനാണ്. സുധാകരന്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയാറാകണം. ജി 23 നേതാക്കള്‍ നിര്‍ദേശിച്ച തിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളാന്‍ നേതൃത്വം തയാറാകണം. കെ. സുധാകരന്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാന്‍സലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

പത്തനംതിട്ട പെരുനാട്ടില്‍ തെരുവുനായയുടെ കടിയേറ്റു മരിച്ച അഭിരാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ സംസ്‌കരിച്ചു. കുട്ടിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നും പേവിഷ വാക്സിന്‍ ഗുണനിലവാരമില്ലാത്തതാണെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.

ത്രിഭാഷ എഴുത്തുകാരി ജസിന്ത മോറിസിന്റെ 15 ഹൃസ്വചിത്രങ്ങളുടേയും മ്യൂസിക്കല്‍ ആല്‍ബങ്ങളുടേയും മേള കൗതുകമുണര്‍ത്തുന്നതായി. തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്ന മേളയില്‍ 15 ഹൃസ്വചിത്രങ്ങളും മ്യൂസിക്കല്‍ ആല്‍ബങ്ങളും പ്രദര്‍ശിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇവയുടെ അണിയറ ശില്‍പികളെ ആദരിച്ചു. ജോര്‍ജ് ഓണക്കൂര്‍ അടക്കം സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെ സംഗമവേദികൂടിയായി ഈ മേള.

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉള്‍പ്പെടെയുള്ള കുറ്റവാളികളെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. തൃശൂര്‍ മാറ്റാംപുറം പൂളാക്കല്‍ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂര്‍ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു (31), വിയ്യൂര്‍ വില്‍വട്ടം നെല്ലിക്കാട് അരിമ്പൂര്‍ വളപ്പില്‍ കൈസര്‍ എന്ന അശ്വിന്‍ (35) എന്നിവരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഓണത്തിനു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 14 പിടികിട്ടാപുള്ളികളേയും പിടികൂടി.

തിരുവനന്തപുരം വെമ്പായം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി. സ്ഥാപന ഉടമ വെമ്പായം സ്വദേശി ബിനു (37), റിയാസ് (38), സുഹൈല്‍ (25) ഷംനാദ് (40) എന്നിവരെ അറസ്റ്റു ചെയ്തു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറ്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി രണ്ടു വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമായി നീട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിര്‍ണായക കേസുകളില്‍ അന്വേഷണം തുടരുന്നതിനാലാണ് ഡയറക്ടറുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം സത്യവാങ്മൂലം നല്‍കി.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതു ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം കോളേജ് ഡെവലപ്മെന്റ് കമ്മറ്റികളാണു തീരുമാനമെടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

പിളര്‍ന്ന ശിവസേനയുടെ ചിഹ്നം മരവിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. ഭരണഘടന ബഞ്ച് വാദം കേള്‍ക്കുമ്പോള്‍ വിഷയം പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ മാസം ഇരുപത്തേഴിന് കേസുകള്‍ ഒന്നിച്ച് ഭരണഘടന ബഞ്ച് കേള്‍ക്കും.

കല്‍ക്കരി കള്ളക്കടത്തു കേസില്‍ പശ്ചിമ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ അസന്‍സോളിലെയും കൊല്‍ക്കത്തയിലെയും വസതികളില്‍ സിബിഐ റെയ്ഡ്. മന്ത്രിയുമായി അടുപ്പമുള്ള ആറു കേന്ദ്രങ്ങളില്‍ റെയ്ഡു നടക്കുന്നുണ്ട്.

പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നു മന്ത്രി പറഞ്ഞു.

കൊല്‍ക്കത്തയിലെ ബാഗിഹാട്ടിയില്‍ ബൈക്ക് വാങ്ങാനുള്ള പണത്തിനായി അതനു ഡേ, അഭിഷേക് നസ്‌കര്‍ എന്നീ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊന്നു. മോചനദ്രവ്യമായി ആവശ്യപ്പെട്ട അമ്പതിനായിരം രൂപ കിട്ടാത്തതിനാലാണ് കുട്ടികളെ കൊന്ന് റോഡരികിലെ കാനയില്‍ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സത്യേന്ദ്ര ചൗധരിയടക്കം രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.

തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ടോയ്ലറ്റില്‍ ആരുമറിയാതെ പ്രസവിച്ചു. ഗര്‍ഭത്തിന് ഉത്തരവാദിയായ പത്താം ക്ലാസുകാരനെ അറസ്റ്റു ചെയ്തു. പേനകൊണ്ടു പൊക്കിള്‍കൊടി മുറിച്ചശേഷം ശുചിമുറിക്കു പിറകിലെ കുറ്റിക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ്.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിലാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിനു കോണ്‍ഗ്രസാണ് ഉത്തരവാദിയെന്നും ഹിമന്ത ആരോപിച്ചു.

നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വെളിപെടുത്തിയ ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്തു. ജൂലൈയിലാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സഹിതം ലളിത് മോദി പ്രണയവിവരം വെളിപെടുത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചെന്നാണ് പുതിയ വിവരങ്ങള്‍.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിനം തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നതിന് ശേഷമാണു ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഇന്ന് 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3835 രൂപയാണ്.

മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വാവെയ്യുടെ പുതിയ ഹാന്‍ഡ്സെറ്റ് മേറ്റ് 50ഇ ചൈനയില്‍ അവതരിപ്പിച്ചു. 50 മെഗാപിക്സല്‍ എക്സ്മേജ് ക്യാമറയാണ് ഈ ഹാന്‍ഡ്സെറ്റിലെ ഹൈലൈറ്റ്. ഇരട്ട പിന്‍ ക്യാമറ സജ്ജീകരണമാണ് പുതിയ ഹാന്‍ഡ്‌സെറ്റിലുള്ളത്. വാവെയ് മേറ്റ് 50ഇ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 3,999 യുവാനും ( ഏകദേശം 46,000 രൂപ), 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,499 യുവാനും (ഏകദേശം 52,000 രൂപ) ആണ് വില. ഫ്രോസ്റ്റ് സില്‍വര്‍, ഒബ്സിഡിയന്‍ ബ്ലാക്ക്, സ്ട്രീമര്‍ പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്സെറ്റുകള്‍ വരുന്നത്. ഒക്ടോബറില്‍ വില്‍പനയ്‌ക്കെത്തും.

ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമായിരുന്നു ‘കോബ്ര’. വന്‍ പ്രമോഷണുകളും നടത്തിയ ചിത്രത്തിന് തിയറ്ററില്‍ പക്ഷേ മികച്ച പ്രതികരണം നേടാനായില്ല. തീയറ്ററില്‍ തളര്‍ന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസീനു മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ‘കോബ്ര’യിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ‘തരംഗിണി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ‘കോബ്ര’. വിക്രം എട്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റമാവുമാണ് ‘കോബ്ര’ എന്ന ചിത്രം. ശ്രീനിധി ഷെട്ടി ആണ് നായിക. റോഷന്‍ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി രംഗത്ത് എത്തുകയാണ്. തെലുങ്കില്‍ നിന്ന് പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയാണ് മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്നത്. ഏജന്റ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറക്കിയത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി പവര്‍ഡ് മീഡിയം & ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ട്രക്ക് പുറത്തിറക്കിക്കൊണ്ട് വീണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു. പുതിയ കാലത്തെ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുകയും, ഡ്രൈവിംഗ് സുഖം വര്‍ധിപ്പിക്കുന്നതിനായി ലോകോത്തര ഫീച്ചറുകളുള്ള പ്രൈമ, സിഗ്ന, അള്‍ട്രാ ട്രക്കുകളുടെ ബെസ്റ്റ് സെല്ലിംഗ് ശ്രേണിയുമാണ് ഇത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ പ്രൈമ ശ്രേണിയില്‍ കൂടുതല്‍ എര്‍ഗണോമിക് ആയി പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍ മികച്ച ഡ്രൈവിംഗ് സുഖം വാഗ്ദാനം ചെയ്യുന്നു, ഒപ്പം മികച്ച ഇന്‍-ക്ലാസ് സൗകര്യങ്ങളും മെച്ചപ്പെടുത്തിയ ഡ്രൈവര്‍, വാഹന സുരക്ഷ എന്നിവയ്ക്കായുള്ള സവിശേഷതകളും നല്‍കുന്നു.

തീവ്രപ്രണയത്തിന്റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ‘നീലപ്പരുന്ത്’. ഗ്രീന്‍ ബുക്സ്. വില 209 രൂപ.

ഇന്ത്യക്കാര്‍ അമിതമായി ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്‌സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബയോട്ടിക്‌സില്‍ ഭൂരിഭാഗത്തിനും ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിയില്ല. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്‌കാര നടപടികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. ആന്റിബയോട്ടിക്‌സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ ഇടയാക്കിയേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക്‌സിന്റെ വില്‍പ്പന, ലഭ്യത, ഉപഭോഗം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ അധികാര പരിധി കൃത്യമായി നിര്‍വചിക്കാത്തതും സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നത് ഇത് തടസമായി നില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതില്‍ ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ദിവസം തോറും ഉപയോഗിക്കേണ്ട നിശ്ചിത ഡോസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആന്റിബയോട്ടിക്‌സില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിന്‍ ആണ്. 12.6 ശതമാനം. സെഫിക്‌സിമാണ് തൊട്ടുപിന്നില്‍. 10.2 ശതമാനം. അസിത്രോമൈസിന്‍ 500 എംജി ടാബ് ലെറ്റിനാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.87, പൗണ്ട് – 91.87, യൂറോ – 79.21, സ്വിസ് ഫ്രാങ്ക് – 81.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.71, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -258.55, ഒമാനി റിയാല്‍ – 207.47, സൗദി റിയാല്‍ – 21.26, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.65.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *