◼️മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാര്‍ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികള്‍ക്കുണ്ടാകുന്ന അധികച്ചെലവ് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്നാണ് നിയമ ഭേദഗതിയില്‍ പറയുന്നത്.
◼️സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേയുള്ള ലൈംഗിക പീഡന പരാതിയില്‍ തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കാന്‍ പോലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ആരോപണത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
◼️
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മാവോയിസ്റ്റുകളെ കണ്ടത്. ഒരു പുരുഷനും മൂന്നു സ്ത്രീകളുമാണു സംഘത്തിലുണ്ടായിരുന്നത്. അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്ന് കോളനിക്കാര്‍ പറയുന്നു.
◼️സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരേയും വിമര്‍ശനം. ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതു നിയമവിരുദ്ധമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
◼️സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◼️വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരത്തിനിടെ സംഘര്‍ഷം. വിഴിഞ്ഞം പദ്ധതി നിര്‍മാണം നടക്കുന്നിടത്തേക്കുള്ള റാലി പോലീസ് തടഞ്ഞു. ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞം വിഷയത്തില്‍ റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാര്‍ സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും.
◼️വിഴിഞ്ഞ സമരക്കാര്‍ക്കിടയിലേക്കു മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞു നുഴഞ്ഞുകയറി സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ തുറമുഖത്തെ സുരക്ഷാ ജീവനക്കാരനെ സമരക്കാര്‍തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അദാനി തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാളാണ് ആള്‍മാറാട്ടം നടത്തിയത്.
◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊലക്കേസില്‍ നാലു പേര്‍ക്കൂടി അറസ്റ്റില്‍. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോള്‍ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.
◼️ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന പൊലീസിന്റെ വിശദീകരണത്തിനെതിരേ സിപിഎം. ആര്‍എസ്എസുകാരാണ് കൊലയാളികളെന്നു പറയാന്‍ എന്താണു തടസമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ചോദിച്ചു.
◼️
◼️ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◼️സര്‍വകലാശാലകളില്‍ ആറു വര്‍ഷമായി സിപിഎം നടത്തിയ അനധികൃത നിയമനങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
◼️ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ കടുത്ത വിമര്‍ശനവുമായി സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നാണ് ആരോപണം. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും കോടിയേരി പറയുന്നു.
◼️കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ളാറ്റിലെ ഡക്ടില്‍ ഒളിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്. കൊല്ലപ്പെട്ട സജീവിന്റെ മൃതദേഹം ഡക്റ്റില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് അങ്ങനെ തൂക്കിയിടാന്‍ കഴിയില്ല. പ്രതി അര്‍ഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. പ്രതി അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കാന്‍ വൈകും. മഞ്ചേശ്വരം ലഹരി മരുന്നു കേസില്‍ കോടതി നടപടി വൈകുന്നതാണ് കാരണം.
◼️സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്ക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. അതിജീവിതയ്‌ക്കെതിരായ പരാമശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
◼️സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. യുവതിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.
◼️വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിര്‍ക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേന്ദ്ര സര്‍ക്കാര്‍ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതിയില്ലാതെ നിരക്ക് വര്‍ധിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്. മന്ത്രി അറിയിച്ചു.
◼️കൊട്ടാരക്കരയില്‍ വീട്ടിലേക്കു മറിഞ്ഞ കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി ആറു ദിവസത്തിനു ശേഷം നീക്കി. അപകടത്തില്‍ തകര്‍ന്ന വീട് വളരെ വേഗം പുതുക്കി പണിതു നല്‍കുമെന്നു ലോറിയുടമ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രന്‍ പിള്ളയുടെ വീട്ടിലേക്കു ലോറി മറിഞ്ഞത്. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് വീടു പുതുക്കിപണിതു നല്‍കാന്‍ തീരുമാനമുണ്ടായത്.
◼️ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ മുന്‍ മന്ത്രി ടിപി രാമകൃഷ്ണനും മുന്‍ എംപി പികെ ബിജുവും ആലപ്പുഴയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി.
◼️തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാര്‍ പരസ്പരം ഊഞ്ഞാലാട്ടി. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്.
◼️കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ടാം ദീവസത്തെ ചര്‍ച്ചയിലും ധാരണയായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം. എട്ടു മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമയം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
◼️എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ഏജന്‍സികളുമെല്ലാം ഒന്നിച്ചിറങ്ങിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പതാകയുടെ എണ്ണം വര്‍ധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം വളരില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും എസ്എഫ്ഐക്കും എതിരേ വിമര്‍ശനം. സിപിഎം സഹകരണ മേഖലയില്‍ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു. ക്യാംപസുകളില്‍ എഐഎസ്എഫ് പ്രവര്‍ത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മര്‍ദ്ദനം സഹിച്ചാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
◼️കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ ഓടയില്‍ യുവാവിന്റെ മൃതദേഹം. പാറത്തോട് മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ജെറിന്‍ ജെയിംസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
◼️ക്രിമിനല്‍ കണ്ണന്‍ എന്ന ഹനുമാന്‍ കണ്ണന്‍ വീണ്ടും അറസ്റ്റില്‍. വൈക്കം വെച്ചൂരിലെ ഹോട്ടലില്‍ കയറി മാനേജരെ ആക്രമിച്ച കേസിലാണ് ഹനുമാന്‍ കണ്ണന്‍ അറസ്റ്റിലായത്.
◼️മധ്യപ്രദേശില്‍ പ്രളയത്തില്‍ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിര്‍മ്മല്‍ ശിവരാജനാണ് മരിച്ചത്. കാര്‍ കണ്ടെത്തിയതിനു സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
◼️2024 ലെ പൊതു തെരഞ്ഞെടുപ്പിനുമുന്‍പ് സര്‍ക്കാര്‍ വിരുദ്ധരെ ഏകോപിപ്പിക്കാന്‍ നീക്കവുമായി രാഹുല്‍ഗാന്ധി. നേതാക്കളുമായി കൂടിക്കാഴ്ച ഒരുക്കുന്നതിനു മുമ്പ് ജനസമ്പര്‍ക്ക പരിപാടിയുമായി സജീവമാകും. ആദ്യ ജനസമ്പര്‍ക്ക പരിപാടി ഈ മാസം 22 ന് ഡല്‍ഹിയില്‍ നടക്കും. ഭാരത് ജോഡോ യാത്രക്കിടയിലും ജനസമ്പര്‍ക്ക പരിപാടി തുടരാനാണ് തീരുമാനം.
◼️ജമ്മു കാഷ്മീര്‍ കോണ്‍ഗ്രസ് പുന:സംഘടന ഗുലാം നബി ആസാദുമായി നാലു വട്ടം ചര്‍ച്ച നടത്തിയശേഷം നടത്തിയതാണെന്ന് കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് നിര്‍ദേശിച്ചയാളെയാണ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. എന്നിട്ടും പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദ് രാജിവയ്ക്കുകയായിരുന്നു.
◼️ട്യൂഷന്‍ കഴിഞ്ഞ് കോച്ചിംഗ് സെന്ററില്‍നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിക്കുനേരെ വെടിവയ്പ്. ബുധനാഴ്ച രാവിലെ ബീഹാറിലെ പാട്‌നയിലാണ് സംഭവം. പാട്‌നയിലെ ബയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപാറ പ്രദേശത്താണ് സംഭവം നടന്നത്.
◼️ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റജ്വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൈഫാണ് വധു. വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.
◼️ഹോളിവുഡ് സംവിധായകന്‍ വുള്‍ഫ്ലാങ് പീറ്റേഴ്സണ്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
◼️സല്‍മാന്‍ റുഷ്ദി രക്ഷപ്പെട്ടെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് അക്രമി ഹാദി മറ്റാര്‍. ജയിലില്‍ കഴിയുന്ന പ്രതിയുമായി ന്യൂയോര്‍ക്ക് പോസ്റ്റ് നടത്തിയ വീഡിയോ ഇന്റര്‍വ്യൂവിലായിരുന്നു പ്രതികരണം. പ്രതി കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ല.
◼️ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെക്ക് ബാറ്റിംഗ് തകര്‍ച്ച. അവസാന വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ 107 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ടോസ് നേടിയ നായകന്‍ കെ.എല്‍ രാഹുല്‍ സിംബാബ്വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്.
◼️യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആര്‍ബിഐ. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്‌കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്. തുകയുടെ തോത് അനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നതിലേക്കാണ് ആര്‍ബിഐ വിരല്‍ ചൂണ്ടുന്നത്. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു.
◼️ബ്രിട്ടണില്‍ പണപ്പെരുപ്പനിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ജൂലൈയില്‍ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്നു. 10.1 ശതമാനമാണ് ജൂലൈയിലെ പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് കൂടാന്‍ കാരണം. വരുംദിവസങ്ങളില്‍ ഇതിലും മോശം സാഹചര്യം രാജ്യം നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് പണപ്പെരുപ്പനിരക്ക് ഇനിയും ഉയരാന്‍ കാരണമായേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ഒക്ടോബറില്‍ 13.3 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് ബ്രിട്ടണിനെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്ക രേഖപ്പെടുത്തി. 2023 വരെ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയും ബാങ്ക് തള്ളിക്കളയുന്നില്ല. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
◼️അനശ്വര രാജന്‍ നായികയാകുന്ന പുതിയ സിനിമയാണ് ‘മൈക്ക്’. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. ‘മൈക്കി’ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറടക്കമുള്ള രസകരമായ പ്രമോഷകള്‍ മെറ്റീരയലുകളിലൂടെ പ്രക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ‘മൈക്ക്’. സംവിധായകന്‍ വിഷ്ണുശിവപ്രസാദ്. ‘മൈക്ക്’, രചന – തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതന്‍ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
◼️‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. പക്കാ കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍?ഗീസ്, നിവിന്‍ പോളി, മാളവിക, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ ഒരു കാറിന് മുകളില്‍ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ടൂ വീലേഴ്‌സ് അതിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്ടിവ 6ജി സ്‌കൂട്ടറിന്റെ പരിമിത പതിപ്പ് വരും ആഴ്ചകളില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കയാണ. പുതിയ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന്‍ 109.5 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോട്ടോറില്‍ നിന്ന് ഊര്‍ജം നേടുന്നത് തുടരും, അത് 7,500 ആര്‍പിഎമ്മില്‍ 7.96 ബിഎച്ച്പിയും 8,000 ആര്‍പിഎമ്മില്‍ 7.79 ബിഎച്ച്പിയും നല്‍കും. ‘സൈലന്റ് സ്റ്റാര്‍ട്ട്’ സിസ്റ്റം, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, പാസ് ലൈറ്റ് സ്വിച്ച്, 12 ഇഞ്ച് ഫ്രണ്ട് വീല്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷന്‍ യൂണിറ്റ് എന്നിവയും സ്‌കൂട്ടറില്‍ ഉണ്ടാകും. നിലവിലെ എല്ലാ ഫീച്ചറുകളും ഓഫറില്‍ തുടരും.
◼️‘എം.ടി. അനുഭവങ്ങളുടെ പുസ്തക’ത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം. എം ടി യോടൊപ്പം സിനിമയും സാഹിത്യവും പിന്നിട്ട വഴികള്‍. ഇരുനൂറിലധികം അഭിമുഖങ്ങള്‍. അപൂര്‍വ സംഭാഷണങ്ങള്‍. 5 ഡോക്യുമെന്ററികള്‍. ‘അനൂപ് രാധാകൃഷ്ണന്‍’. മനോരമ ബുക്സ്. വില 702 രൂപ.
◼️മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഡിമെന്‍ഷ്യ, സൈക്യാട്രിക് അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാന്‍സെറ്റ് സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു. കൊവിഡ് മഹാമാരിയില്‍ നിന്ന് അതിജീവിക്കുന്നവര്‍ക്ക് ന്യൂറോളജിക്കല്‍, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിന്റെ തെളിവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 അതിജീവിച്ചവരില്‍ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളില്‍ നിരവധി ന്യൂറോളജിക്കല്‍, മാനസികാരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ കാലയളവില്‍ യുഎസില്‍ നിന്നുള്ള ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകളില്‍ നിന്ന് ശേഖരിച്ച 14 ന്യൂറോളജിക്കല്‍, സൈക്യാട്രിക് രോഗനിര്‍ണ്ണയങ്ങളുടെ ഡാറ്റ പഠനം വിശകലനം ചെയ്തു. മുതിര്‍ന്നവരില്‍ സാര്‍സ്‌കോവ്2 അണുബാധയ്ക്ക് ശേഷം വിഷാദരോഗം അല്ലെങ്കില്‍ ഉത്കണ്ഠ രോഗനിര്‍ണയം ഉണ്ടാകാനുള്ള സാധ്യത തുടക്കത്തില്‍ വര്‍ദ്ധിച്ചു. എന്നാല്‍ താരതമ്യേന കുറഞ്ഞ സമയത്തിന് ശേഷം മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പോലെ തന്നെ തിരിച്ചെത്തിയതായി പഠനം കണ്ടെത്തി. രണ്ട് വര്‍ഷത്തെ ഫോളോ-അപ്പിന്റെ അവസാനത്തില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് മറ്റ് ചില ന്യൂറോളജിക്കല്‍, മാനസികാരോഗ്യ അവസ്ഥകള്‍ കണ്ടെത്താനുള്ള സാധ്യത കോവിഡ്19 ന് ശേഷവും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.64, പൗണ്ട് – 95.74, യൂറോ – 80.90, സ്വിസ് ഫ്രാങ്ക് – 83.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.11, ബഹറിന്‍ ദിനാര്‍ – 211.26, കുവൈത്ത് ദിനാര്‍ -259.37, ഒമാനി റിയാല്‍ – 207.13, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 61.60.