ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്. പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്… പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം. ‘യൂറോപ്പ് മഞ്ഞുകാല യാത്രകള്‍’. മന്‍സൂര്‍ അഹമ്മദ്. മാതൃഭൂമി. വില 187 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *