ബെംഗളുരു ആസ്ഥാനമായുള്ള ഏഥര്‍ പുതിയ വൈദ്യുത സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഏഥര്‍ അപെക്സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്‌കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്സില്‍ റാപ് മോഡാണെങ്കില്‍ ഏഥര്‍ അപെക്സില്‍ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ് ആരംഭിച്ചിട്ടുള്ള ഏഥര്‍ അപെക്സ് ജനുവരി ആറിനാണ് ലോഞ്ച് ചെയ്യുക. പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഥറിന്റെ പുതിയ വാഹനം ഏഥര്‍ 450എസ്, 450എക്സ് എന്നീ മുന്‍ മോഡലുകളോട് സാമ്യം പുലര്‍ത്തുന്നുണ്ട്. 450 എക്സിലേതുപോലെ 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ തന്നെയാണ് പുതിയ സ്‌കൂട്ടറിലും. ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ഹില്‍ഹോള്‍ഡ്, ഫോണ്‍ കോള്‍ എടുക്കാനും സംഗീതം കേള്‍ക്കാനുമുള്ള സംവിധാനം, ഓട്ടോ ഇന്‍ഡിക്കേറ്റര്‍ കട്ട് ഓഫ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയെല്ലാം ഫീച്ചറുകളില്‍ പ്രതീക്ഷിക്കാം. ഏഥറിന്റെ മറ്റു മോഡലുകളിലേതുപോലെ സിംഗിള്‍ പീസ് സീറ്റായിരിക്കും പുതിയ മോഡലിലുമുണ്ടാവുക. അപെക്സ് മോഡലിന് എക്സിനേക്കാള്‍ വില പ്രതീക്ഷിക്കാം. ഈ മാസം മാര്‍ച്ചില്‍ ഏഥര്‍ 450 അപെക്സ് ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.