കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ഒരിടത്തും ജയിക്കില്ലെന്നും, എന്നാല്‍ മുസ്‌ലിം ലീഗിന് തനിയെ ശക്തിയുള്ള സീറ്റുകള്‍ ഉണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നു പോകുമെന്നും, പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.