രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണെന്നും, ഫോണിലും സംസാരിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. രാജീവ് ചന്ദ്രശേഖറുമായി ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. അതോടൊപ്പം രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണെന്നും, മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട് എന്നാല്‍ ബിസിനസൊന്നുമില്ല തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
വിഡി സതീശന്റെ ആരോപണം തള്ളി ഇപി ജയരാജന്
