കുടിപ്പള്ളിക്കൂടം മുതല്‍ കോളേജ് ജീവിതം വരെയുള്ള വിദ്യാലയകാലജീവിതത്തെ ഓര്‍മകളിലൂടെ പുനരാനയിക്കുകയാണ് ഈ കൃതിയില്‍. 1950കളില്‍ തുടങ്ങി എഴുപതില്‍ അവസാനിക്കുന്ന ഈ വസന്തകാലത്തെ തെളിഞ്ഞ പുഴപോലെ സുതാര്യമായ ഓര്‍മകളില്‍ ഭാവനയുടെ നിറവും രസവും കലര്‍ത്തി ഗ്രന്ഥകാരന്‍ അവതരിപ്പിച്ച് വായനക്കാരെ ഗൃഹാതുരമായ ഒരു അനുഭൂതി ലോകത്തിലേക്കു നയിക്കുന്നു. നിരാഡംബരവും നിഷ്‌കളങ്കവുമായ ബാല്യകൗമാരകാലങ്ങളെയും അവയുടെ കര്‍മകാണ്ഡങ്ങളായ വിദ്യാലയങ്ങളെയും സ്വന്തം ഓര്‍മകള്‍കൊണ്ട് പുനഃസൃഷ്ടിക്കുന്ന പുസ്തകം. പ്രശസ്ത ചിത്രകാരന്‍ മദനന്‍ വരച്ച ചിത്രങ്ങളും. ‘എന്റെ ബോധി വൃക്ഷങ്ങള്‍’. മാത്യു പ്രാല്‍. മാതൃഭൂമി ബുക്‌സ്. വില 153 രൂപ.