രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മൂന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തര്യം അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ചിത്രങ്ങളും ഈ താളുകളില്‍ ഉണ്ട്. ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. ‘ഇനിയും പറയാനുണ്ട്’. ബിനോയ് വിശ്വം. സൈകതം ബുക്‌സ്. വില 142 രൂപ.