ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കില്‍ പകരാനാവാത്തത് വരയിലും വരയില്‍ പറയാനാവാത്തത് വാക്കിലും ആവിഷ്‌ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികള്‍. ചിലത് കവിത പോലെ സ്വയം പൂര്‍ണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉള്‍പ്പെടെ മനുഷ്യാനുഭവങ്ങള്‍ കാവ്യാത്മകമായി പകര്‍ത്തിയ നാനോ കുറിപ്പുകളുടെ അപൂര്‍വ്വസമാഹാരം. ‘എനിക്ക് നീ മരിക്കുന്നില്ലല്ലോ’. സോമന്‍ കടലൂര്‍. ഡിസി ബുക്‌സ്. വില 180 രൂപ.