മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം, തുടങ്ങി എം.ടിയുടെ സര്‍ഗ്ഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന്‍ ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം. ‘എംടിത്തം’. സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി. വില 119 രൂപ.