സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചു. ഇന്നു മുതൽ നാല് മാസത്തേക്കാണ് ഇത് പ്രാബല്യത്തിൽ വരുക.
കഴിഞ്ഞ വർഷം പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. യൂണിറ്റിന് 9 പൈസയാണ് കൂട്ടുന്നത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുളളവരിൽ നിന്നും മെയ് 31 വരെ ഇന്ധന സർ ചാർജ് ഈടാക്കും.87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ വർഷം ജൂണിൽ യൂണിറ്റിന് 25 പൈസ കൂട്ടിയിരുന്നു.