ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തി നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണമേകുന്നു. വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയ നാരുകള്‍ പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ ഇവ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതില്‍ പ്രീബയോട്ടിക് ഫൈബര്‍ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലുള്ള നാരുകള്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ ഇവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്‌സിഡന്റുകളും പോളിഫിനോളുകളും ഉണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി ഗുരുതരരോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകളും സള്‍ഫര്‍ സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും ഉദരത്തിലെ അര്‍ബദം, മലാശയ അര്‍ബുദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള സംയുക്തങ്ങള്‍ ഉണ്ട്. ഇത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.