നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും ഭക്ഷണം മുടക്കുന്നതും ശരീരം തളര്‍ത്തുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യസമുണ്ടാകുകയും ഈ ശീലം സ്ഥിരമായാല്‍ പ്രമേഹ സാധ്യത കൂടാനും കാരണമാകും. ചില ഭക്ഷണങ്ങള്‍ ദിവസത്തിലെ പ്രത്യേക സമയങ്ങളില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ തെളിച്ചിട്ടുള്ളതാണ്. അതായത് സമയം ശരിയാണെങ്കില്‍ ചീസ് നിറഞ്ഞ പിസയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രോട്ടീന്‍, കാര്‍ബോഹൈട്രേറ്റ്, മൈക്രോപോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളാണ് പ്രാഭത ഭക്ഷണമായി തെരഞ്ഞെടുക്കേണ്ടത്. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജമുള്ളവരായിരിക്കാന്‍ സഹായിക്കും. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്നതാണ് പ്രഭാത ഭക്ഷണം. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണം നിങ്ങളെ സഹായിക്കും. പ്രഭാത ഭക്ഷണം മുടക്കുന്നത് ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്റ്റോള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുപോലെ തന്നെയാണ് അത്താഴത്തിന്റെ കാര്യവും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ലഘുവായി ഭക്ഷണം കഴിക്കണം. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം നല്ല ഉറക്കവും നല്‍കുന്നു. അത്താഴം കഴിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ദഹനത്തെ മെച്ചപ്പെടുത്തുന്നതും സംതൃപ്തി നല്‍കുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണകരവുമായി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉറങ്ങുന്ന എട്ടു മണിക്കൂര്‍ നിങ്ങള്‍ക്ക് സംതൃപ്തിയും രാത്രി വൈകിയുള്ള അല്ലെങ്കില്‍ രാവിലെയുള്ള വിശപ്പിനെ ശമിപ്പിക്കും. ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങള്‍ മെച്ചപ്പെട്ട ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തില്‍ മഗ്‌നീഷ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രാത്രി കഴിക്കുന്നത് പേശികള്‍ റിലാക്സ് ആകാന്‍ സഹായിക്കും.