പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക്, മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.