6 12

ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപിഡുകള്‍ തുടങ്ങിയവ ദഹിപ്പിക്കാനും പാന്‍ക്രിയാസ് സഹായിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ദീപന രസങ്ങള്‍ക്ക് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുകളും പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്നു. പാന്‍ക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇതിനാല്‍ വളരെ പ്രധാനമാണ്. പാന്‍ക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്‌ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *