സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന ഘടകം രംഗത്ത് .യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർഥകമാക്കുന്ന തീരുമാനമെടുത്തതിൽ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഡി വൈ എഫ് ഐ കേരള ഘടകം ഫേസ്ബുക്ക് കുറിപ്പിട്ടു.
യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് ഡി വൈ എഫ് ഐ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ എ ഐ വൈ എഫും വിയോജിപ്പ് അറിയിച്ചിരുന്നു. യൂത്ത് ലീഗും പ്രതിഷേധം അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചത് .