മോഹന്‍ലാല്‍ നായകനായ ചിത്രം ‘ദൃശ്യം 2’ ബോളിവുഡില്‍ റീമേക്ക് ചെയ്ത് എത്തിയപ്പോഴും വന്‍ ഹിറ്റ്. മോഹന്‍ലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. ‘ദൃശ്യം 2’ എന്ന ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 17 ദിവസത്തിനുള്ളില്‍ 186.76 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘വിജയ് സാല്‍ഗോന്‍കറായി’ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയോടെ എത്തിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.