ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞു, എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും കർണാടകത്തിലും മാത്രമല്ല മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ജനം യാത്രയ്ക്ക് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിനെ വില കുറച്ച് കാണരുത്.കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്നും മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ്സ് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ അശോക് ഗെലോട്ട് സച്ചിൻ പൈലറ്റ് തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് മല്ലികാർജ്ജുൻ ഖാർഗെജിയോട് ചോദിക്കണം, താൻ കോൺഗ്രസ് അധ്യക്ഷനല്ലെന്നും മറുപടി
നൽകി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ബിജെപിയും ആർഎസ്എസും പരിശ്രമിക്കുകയാണ്, അവർക്കൊപ്പം മാധ്യമങ്ങളും എന്നും രാഹുൽ ഗാന്ധി പറഞ്ഞു..