കുളിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നത് ചര്‍മത്തിലെ നാച്ചുറല്‍ ഓയിലുകളും സെബവും ഇല്ലാതാകാന്‍ കാരണമാകും. ഇത് പലതരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് വഴിവെക്കും, പ്രത്യേകിച്ച് എക്‌സിമ. ദീര്‍ഘനേരം ഷവര്‍ ഉപയോഗിക്കുന്നതും സ്വിമ്മിങ് പൂളില്‍ നീന്തുന്നതൊക്കെ എക്‌സിമ ഗുരുതരമാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ലളിതമായി പറഞ്ഞാല്‍ ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് ആണ് എക്സിമ അഥവാ ഡെര്‍മടൈറ്റീസ്. ശരീരത്തിനുള്ളില്‍ നിന്നുള്ളതോ പുറമെ നിന്നുള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്‌സിമ. ജനിതകകാരണങ്ങളും, അലര്‍ജിയും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമൊക്കെ എക്സിമയ്ക്ക് കാരണമാകാമെങ്കിലും ദീര്‍ഘനേരം ശരീരം വെള്ളവുമായി സമ്പര്‍ക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചര്‍മം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചില്‍, തടിപ്പ്, അരിമ്പാറ, ചര്‍മം പൊട്ടിയൊലിക്കുക, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയാണ് എക്‌സിമയുടെ ലക്ഷണങ്ങള്‍. ശരീരം വൃത്തിയാകാന്‍ 15 മിനിറ്റ് വരെ കുളിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരത്തില്‍ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചര്‍മ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.