പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഇനിമുതല്‍ സംരക്ഷിത സസ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം, നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിനീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും വിപണനവും വിലക്കിയിട്ടുമുണ്ട്.കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും ഇവ ഏറെയുള്ളത് മൂന്നാര്‍ മേഖലയിലാണ്
പന്ത്രണ്ടു വർഷത്തിൽ ഒരുതവണ പൂക്കുന്ന നീലക്കുറിഞ്ഞി 2030 ൽ ആണ് അടുത്ത തവണ പൂക്കുന്നത്.