മഞ്ഞോ മഴയോ വെയിലോ ആയാലും നമ്മുടെ ഡയറ്റില്‍ ചേര്‍ക്കാവുന്ന ആരോഗ്യകരമായ ഒരു ഓപ്ഷനാണ് പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള സാലഡുകള്‍. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉണ്ടെന്ന് മാത്രമല്ല, അവയില്‍ കലോറിയും കുറവായിരിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് പച്ചക്കറി സാലഡ് കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പലരുടെയും ചിന്ത എന്നാല്‍ ഇത് ധാരണ അത്ര ശരിയല്ല. നിരവധി പോഷകങ്ങളുടെ കലവറയാണ് പച്ചക്കറികളെന്ന് നമ്മള്‍ക്ക് അറിയാം. ആരോഗ്യകമാണെങ്കിലും രാത്രി ഉറങ്ങുന്നതിന് മുന്‍പ് പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത് വിപരീതഫലമുണ്ടാക്കാം. പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ശരീരത്തിന് അത് ദഹിപ്പിക്കാന്‍ ഏതാണ്ട് 300 ശതമാനം പണിയെടുക്കേണ്ടതായി വരും. പകലുള്ളതിനെക്കാള്‍ 50 ശതമാനം കുറവായിരിക്കും രാത്രിയില്‍ ദഹനം നടക്കുക. ഈ സമയം പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത് അവയില്‍ അടങ്ങിയ നാരുകള്‍ ദഹനനാളിയില്‍ അടഞ്ഞുകൂടാനും ഇടയ്ക്കിടെ ടോയിലറ്റില്‍ പോകാനും തോന്നിപ്പിക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. കൂടാതെ ഭക്ഷണം ദഹിക്കാത്ത അവശേഷിക്കുന്നത് ശരീരത്തില്‍ വിഷാംശം വര്‍ധിപ്പിക്കാം. ഇത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കും. അതേസമയം പച്ചക്കറി ആവിയില്‍ വേവിച്ചോ വഴറ്റിയോ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ പോഷകങ്ങളുടെ ആഗിരണത്തിനും ഇതാണ് നല്ലത്. സസ്യങ്ങള്‍ അവയെ ഭക്ഷണമാക്കുന്നതില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്നതിന് പ്രത്യേകതരം വാതകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇത് പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ശരീരത്തില്‍ എത്തിപ്പെടാനും വയറു വീര്‍ക്കല്‍, ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.