5 7

വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. സോഡിയം കുറയുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ ഉള്ളിലേക്ക് വെള്ളം വലിച്ച് വീര്‍ക്കാന്‍ തുടങ്ങുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോള്‍ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛര്‍ദ്ദി എന്നിവയുണ്ടാകുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യാം. ഒരാള്‍ എത്ര വെള്ളം കുടിക്കണം എന്നത് അയാളുടെ ശരീരഭാരം, പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണഗതിയില്‍ ഒരു മുതിര്‍ന്ന വ്യക്തി പ്രതിദിനം രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നതാണ് ഉചിതം. ശാസ്ത്രീയമായി പറഞ്ഞാല്‍, വൃക്കകള്‍ക്ക് ഒരു മണിക്കൂറില്‍ ഏകദേശം 800 മില്ലി മുതല്‍ 1 ലിറ്റര്‍ വരെ വെള്ളം മാത്രമേ പുറന്തള്ളാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് വൃക്കകള്‍ക്ക് അമിതഭാരമുണ്ടാക്കും. മൂത്രത്തിന് ഇളം മഞ്ഞ നിറമാണെങ്കില്‍ ജലാംശം കൃത്യമാണെന്നാണ് അര്‍ത്ഥം. എന്നാല്‍ മൂത്രം തെളിഞ്ഞ വെള്ളം പോലെയാണെങ്കില്‍ നിങ്ങള്‍ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *