ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡോമിനാര്‍ 160, ഡോമിനാര്‍ 200 എന്നിവ ഔദ്യോഗികമായി ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഇതിനകം വില്‍പനയിലുള്ള പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ എന്‍എസ് 200 എന്നിവയുടെ റീ-ബ്രാന്‍ഡഡ് പതിപ്പുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 ബിഎച്ച്പി കരുത്തും എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബജാജ് ഡോമിനാര്‍ 160 ന് കരുത്തേകുന്നത്. അതേസമയം, പുതിയ ഡോമിനാര്‍ 200 ബൈക്കിന് 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ ലഭിക്കുന്നു, ഇത് 24.1 ബിഎച്ച്പിയും 18.74 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്. ബ്രസീലിലെ ബജാജ് ഡോമിനാര്‍ 160-ന്റെ വില 18,680 ബ്രസീലിയന്‍ റിയാല്‍ ആണ്. ഇത് ഏകദേശം 2,96, 685 ഇന്ത്യന്‍ രൂപ ആണ്. അതേസമയം, ഡൊമിനാര്‍ 200-ന്റെ വില 19,637 ബ്രസീലിയന്‍ റിയാലും. ഇത് 3,12,142 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. പള്‍സര്‍ എന്‍എസ് 160, എന്‍എസ് 200 എന്നിവയ്ക്ക് യഥാക്രമം 1.25 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.