പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ. ഡോളോ ഗുളികകകൾ ആണ് ഇതിനായി കയ്യിൽ കരുതിയത് . കോളേജിലെ ശുചി മുറിയിൽ വച്ച് ജൂസിൽ ഗുളികൾ കലർത്തിയെന്ന് പ്രതി വെളിപ്പെടുത്തി. ജ്യൂസ് ചലഞ്ച് നടത്തി ഈ ജ്യൂസ് ഷാരോണിനെ കുടിപ്പിക്കാൻ നോക്കിയെങ്കിലും കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു. ഇതിലെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി തെളിവെടുക്കും.
ഇന്ന് പ്രതി ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തുന്നത് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിണ് .ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.