hair

തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ? നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതുപോലെ തന്നെ അകാലനരയെ അകറ്റാനും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, ബയോട്ടിന്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയുള്ള മുട്ട പതിവായി കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയ ബദാം, വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *