ഇന്ന് സുപ്രീം കോടതിയിൽ നിന്ന് അതിരൂക്ഷ വിമർശനം വന്നതിന് പിന്നാലെ രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കി. അഴിമതിക്കേസിൽ എഐഎംഡിഎംകെ നേതാക്കളും,മുൻ മന്ത്രിമാരുമായ വിജയഭാസ്കർ, പി വി രമണ എന്നിവർക്കെതിരായ വിചാരണ നടപടിക്ക് അനുമതി നൽകി. ഇവർക്കെതിരെ 14 മാസം മുൻപാണ് ഡിഎംകെ സർക്കാർ നടപടിക്ക് അനുമതി തേടിയത്. എന്നാൽ നിയമപരിശോധന തുടരുന്നെന്ന ന്യായീകരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു ഗവർണർ ആർ എൻ രവി. ഡിഎംകെയുടെ രാഷ്ട്രീയ വിജയമായി കൂടിയാണ് മുൻ മന്ത്രിമാർക്കെതിരായ വിചാരണ നടപടി വിലയിരുത്തപ്പെടുന്നത്.