മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ എന്നാൽ വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ലെന്നും പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി മുഖ്യമന്ത്രിക്ക് ഊഷ്മള ബന്ധമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയും , ഇ ടിയും ഇടപെടുമ്പോൾ കേരളത്തിൽ മാത്രമില്ലെന്നും അദേഹം പറഞ്ഞു.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡി കെ ശിവകുമാർ
