കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവൻഷൻ ചേർന്ന സി.പി.എം വിമത൪ക്കെതിരെ നടപടി ഉടനുണ്ടാവുമെന്ന് പാ൪ട്ടി ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാർ എന്നിവർക്കെതിരായ നടപടി വൈകുന്നതിൽ ഒരുവിഭാഗം നേതാക്കൾ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. വിമത൪ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവും. വിമത൪ ചെയ്യുന്നത് ഗുരുതരമായ തെറ്റെന്നും വിമത൪ക്ക് തെറ്റ് തിരുതാൻ പരമാവധി അവസരം നൽകിയെന്നും സെക്രട്ടറി വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan