സംവിധായകന്‍ ബ്ലെസിയുടെ ചിത്രം ‘ആടുജീവിതം’ റിലീസിനായി കാത്തിരിക്കെ, അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കുമിത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും കേരളത്തിലും ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു. 2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലൂടെ ആടുജീവിതം പ്രീമിയര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ഏതെങ്കിലുമൊരു ഇന്റര്‍നാഷ്ണല്‍ പ്ലാറ്റ്ഫോമില്‍ പ്രീമിയര്‍ നടത്തിയ ശേഷം ലോകമെമ്പാടും സിനിമ റിലീസ് ചെയ്യും.