ദിപു നൈനാന്‍ തോമസ് എന്ന പേര് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അതിനും ഏറെ മുന്‍പ് തന്നെ തമിഴില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഈ സംഗീത സംവിധായകന്‍ പ്രിയതമയ്ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഹ്യുണ്ടേയ് ക്രെറ്റയാണ് ദിപു ഭാര്യ ചിഞ്ചുവിനായി ഗാരിജിലെത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍, 1.5 ലീറ്റര്‍ 1.5 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍. 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും പെട്രോള്‍ എന്‍ജിന്‍. 116എച്ച്പി കരുത്തും പരമാവധി 250 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ സിവിടിയാണ് പെട്രോള്‍ എന്‍ജിനിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.