ടിവിഎസ് റോനിന്‍ സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണി. റോനിന്റെ താക്കോല്‍ ടിവിഎസ് ടുവീലേഴ്സിന്റെ ഇന്ത്യന്‍ മേധാവി വിമല്‍ സുംബ്ലിയാണ് ധോണിക്ക് കൈമാറിയത്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് സ്ട്രീറ്റ് മോട്ടോര്‍ സൈക്കിളാണ് റോനിന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടിവിഎസ് റോനിന്‍ രൂപകല്‍പന കൊണ്ടും ഫീച്ചറുകള്‍കൊണ്ടും ബൈക്ക് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 7,750 ആര്‍പിഎമ്മില്‍ 20 ബിഎച്പി വരെ പരമാവധി കരുത്തും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം പരമാവധി ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റോനിനുള്ളത്. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ഫീച്ചറുള്ള ഈ ബൈക്കിന് 5 സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 41എംഎം യുഎസ്ഡി ഫോര്‍ക്കാണ് ബൈക്കിന്റെ സസ്പെന്‍ഷന്‍. പിന്നില്‍ മോണോഷോക്കാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 300എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം മോണോഷോക്കും ബൈക്കിലുണ്ട്. നേരത്തെ അപ്പാച്ചെ ആര്‍.ആര്‍310 സ്വന്തമാക്കിയിട്ടുള്ള ധോണിയുടെ രണ്ടാമത്തെ ടി.വി.എസ് ബൈക്കാണ് റോനിന്‍. പഴയതും പുതിയതുമായി 150ഓളം ബൈക്കുകള്‍ ധോണിയുടെ ഗാരേജിലുണ്ട്.