ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. ശേഷം ജയറാമും മീര ജാസ്മിനും ഒന്നിച്ച ‘മകള്‍’ എന്ന ചിത്രത്തിലും അപര്‍ണ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ കരിയറിലെ തന്റെ ആദ്യ നായികാ വേഷത്തില്‍ എത്തിയിരിക്കുകയാണ് ദേവിക. നാദിര്‍ഷ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിലൂടെയാണ് ദേവിക നായികയായി എത്തിയിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്. പ്രണയ രംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലുമൊക്കെ മികച്ച രീതിയിലാണ് ദേവികയുടെ പ്രകടനം. ചിത്രത്തില്‍ നായകനായെത്തിയ മുബിന്‍ റാഫിയും ദേവികയും ചേര്‍ന്നുള്ള കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കായിട്ടുമുണ്ട്. റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മയക്കുമരുന്ന് മാഫിയ, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറ, അവരില്‍ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകള്‍, അവര്‍ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെട്ടുപോകുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ് സംസാരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ് ചിത്രത്തിലെ നായകന്‍. അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.