മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയില്‍ മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ദേവദൂതനെ’ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയില്‍ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതന്‍. ചിത്രത്തിന്റെ 4കെ റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നാണ് സിബി മലയില്‍ പറയുന്നത്. എന്നാല്‍ അത് ഒര്‍ജിനല്‍ വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയില്‍ പറയുന്നു. 2000ത്തിലാണ് അത് ഇറങ്ങുന്നത്.