കളക്ഷനില്‍ അത്ഭുതമായി പ്രഭാസിന്റെ കല്‍ക്കി കുതിപ്പ് തുടരുന്നു. പ്രഭാസിന്റെ കല്‍ക്കി 2898 എഡി ആഗോളതലത്തില്‍ ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കി ഇന്ത്യയില്‍ നിന്ന് 766.3 കോടി രൂപയിലധികം ആകെ നേടി മുന്നേറുമ്പോഴാണ് ഒടിടി റിലീസ് ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തെന്നിന്ത്യയില്‍ കല്‍ക്കിക്ക് മുന്നില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1820 കോടി രൂപയാണ് നേടിയത്. ആര്‍ആര്‍ആര്‍ ആകട്ടെ ആകെ 1,389 കോടി രൂപയും. കെജിഎഫ് രണ്ട് ആഗോളതലത്തില്‍ 1250 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്.