ഡോക്ടര്‍ അജയ് കുമാര്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘ദേശക്കാരന്‍’എന്ന ചിത്രം ജനുവരി 3 ന് തിയേറ്ററില്‍ എത്തും. തിറയാട്ടം പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍18 തിറയാട്ട കോലങ്ങള്‍ അവതരിപ്പിക്കുന്നു. തിറയാട്ടവും തെയ്യവും പൂര്‍ണ്ണമായും പശ്ചാത്തലത്തില്‍ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരന്‍. തവരക്കാട്ടില്‍ പിക്‌ചേഴ്‌സ് ബാനറില്‍ അനില്‍ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് ഡോ.ഹസീന ചോക്കിയില്‍ ആണ്. ടി.ജി രവി, വിജയന്‍ കാരന്തൂര്‍, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് കൈവേലി, ഗോപിക അനില്‍, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റര്‍ അസ്വന്‍ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നത്.