രാജ്യത്ത് ഈ വര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം സ്വര്‍ണ ഡിമാന്‍ഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണ ഡിമാന്‍ഡ് ഉയരാന്‍ സാധ്യത. ഇത് ഉപഭോക്തൃ വിപണിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2022- ല്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. അതിനാല്‍, കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് 770 ടണ്ണായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, റഷ്യ- യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയ ഘടകങ്ങള്‍. ഇത്തവണ റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണശേഖരം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ആഗോള തലത്തിലെ കേന്ദ്രബാങ്കുകളും ഈ വര്‍ഷം സ്വര്‍ണശേഖരം ഉയര്‍ത്തിയേക്കും. ഇത് വിപണിക്ക് ശുഭ സൂചനയാണ് നല്‍കുക. 2022- ല്‍ കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്റെ അളവ് 1967- ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *