ഡല്‍ഹിയില്‍ ഓട്ടോ എക്‌സ്‌പോയ്ക്കു തുടക്കം. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേള നോയിഡയിലാണ്.
58 ഏക്കറില്‍ പരന്നുകിടക്കുന്ന ഇന്ത്യാ എക്സ്പോ മാര്‍ട്ടില്‍ 14 എക്സിബിഷന്‍ ഹാളുകളും കണ്‍വന്‍ഷന്‍ സൗകര്യങ്ങളും ലോഞ്ചുകളും റസ്റ്റോറന്റുകളും ഫുഡ് കോര്‍ട്ടുകളുമുണ്ട്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 45 വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ 70 എക്സിബിറ്റര്‍മാര്‍ പങ്കെടുക്കും. കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, കണ്‍സെപ്റ്റ് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ (ട്രക്കുകളും ബസുകളും), വിന്റേജ് കാറുകള്‍, ടയറുകള്‍, ട്യൂബുകള്‍, ഓട്ടോ ലൂബ്രിക്കന്റുകള്‍ എന്നിവയുടെ ഒരു നിരതന്നെ പ്രദര്‍ശനത്തിനെത്തും. ഓട്ടോമൊബൈല്‍ കമ്പനികള്‍, സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ മുതലായവയുടെ ഓട്ടോമോട്ടീവ് ഡിസൈന്‍, ടെക്‌നോളജി, എന്‍ജിനീയറിംഗ്, ഐടി എന്നിവയുടെ തത്സമയ പ്രദര്‍ശനങ്ങളും ഉണ്ടാകും. ധനകാര്യ സ്ഥാപനങ്ങളും വാഹന ഇന്‍ഷുറന്‍സ് കമ്പനികളും എക്സ്പോയില്‍ പങ്കെടുക്കും.
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, കിയ, എംജി, ബിവൈഡി, ടൊയോട്ട തുടങ്ങിയ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പരിപാടിയില്‍ ചില കണ്‍സെപ്റ്റ് കാറുകളും ഉല്‍പ്പാദനത്തിന് തയ്യാറായ മോഡലുകളും പ്രദര്‍ശിപ്പിക്കും. പരമ്പരാഗത കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ പ്രദര്‍ശനവും ഉണ്ടാകും. കീവേ, ബെനെലി, എംബിപി, സോനെറ്റ്സ്, മോട്ടോ മൊറിനി, ക്യുജെ മോട്ടോര്‍, മാറ്റര്‍ എനര്‍ജി, ടോര്‍ക്ക് മോട്ടോഴ്സ്, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, എല്‍എംഎള്‍ ഇമോഷന്‍ തുടങ്ങി വിവിധ ഇരുചക്ര വാഹന നിര്‍മ്മാതാക്കളും 2023 ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കും.
കോവിഡ്മൂലം മൂന്നു വര്‍ഷത്തിനുശേഷമാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. നാളെ മുതല്‍ 18 വരെയാണ് ഓട്ടോ എക്സ്പോ. ഇന്നും നാളേയും ബിസിനസ് സന്ദര്‍ശകര്‍ക്ക്ു പ്രവേശനം. പൊതുജനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു പ്രവേശനം. കര്‍ശനമായ സുരക്ഷാ പരിശോധനയുണ്ട്. ബാഗുകളും സ്‌കാന്‍ ചെയ്യും. ആയുധങ്ങള്‍പോലുള്ളവ കണ്ടെത്തിയാല്‍ കണ്ടുകെട്ടും. സാധാരണ ദിവസങ്ങളില്‍ 350 രൂപയും വാരാന്ത്യ ദിനങ്ങളില്‍ 475 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 750 രൂപയാണ് പ്രത്യേക ബിസിനസ് ടിക്കറ്റ് നിരക്ക്.