ദില്ലിയിലും രാജസ്ഥാനിലും ശക്തമായ പൊടിക്കാറ്റ് . അന്തരീക്ഷത്തെയാകെ വിഴുങ്ങിയ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശമാകെ ഇരുട്ടു പരന്നു. ആകാശത്തോളം ഉയർന്നുപൊങ്ങി പൊടിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊടിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാന റോഡുകളിൽ കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു. അന്തരീക്ഷമാകെ മഞ്ഞ കലർന്ന തവിട്ടുനിറമായത് ഗതാഗതം ദുഷ്കരമാക്കി. കാറ്റിന്റെ വേഗത കൂടിയതോടെ പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി.
ദില്ലിയിലും രാജസ്ഥാനിലും ശക്തമായ പൊടിക്കാറ്റ്
