റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് സമ്മതിച്ച്, ജനങ്ങളോട് പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മാപ്പ് പറഞ്ഞതിന് ശേഷം പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു.മണ്ഡ്ല – ജബൽപൂർ ഹൈവേയിൽ, ബറേല മുതൽ മണ്ഡ്ല വരെയുള്ള 63 കിലോമീറ്റർ, 400 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്, അതിൽ ഞാൻ തൃപ്തനല്ല. മധ്യപ്രദേശിലെ ജബൽപൂരിൽ സംസാരിക്കവേയാണ് നിതിൻ ഗഡ്കരി ഇപ്രകാരം പറഞ്ഞത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇരിക്കുന്ന വേദിയിലാണ് അദ്ദേഹത്തിന്റെ വാക്കുകളെ കരഘോഷത്തോടെ ആളുകൾ കേട്ടത് .
മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ധനമന്ത്രിയായിരിക്കെ 1991ൽ മൻമോഹൻ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മന്‍മോഹന്‍ സിങ്ങിന്‍റെ പരിഷ്കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത് എന്നും അദ്ദേഹം പറഞ്ഞു.