രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം ‘സിങ്കം എഗെയ്നി’ല്‍ നായികയായി ദീപിക പാദുകോണ്‍ എത്തുന്നു. ഇതിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു. സിങ്കം ഫ്രാഞ്ചെസിയിലെ പ്രധാന നടനായ അജയ് ദേവഗണ്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. ഇതിന്റെ സ്പിന്‍ ഓഫായി ഒരു വെബ് സീരിസും രോഹിത്ത് ഷെട്ടി ചെയ്യുന്നുണ്ട്. നേരത്തെ സിങ്കം പരമ്പരയില്‍ ലേഡി കോപ് കഥാപാത്രം ഉണ്ടായിരുന്നില്ല. ആ കുറവാണ് ദീപികയുടെ വരവോടെ അവസാനിക്കുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സിങ്കം റിട്ടേണ്‍സ് 2014ല്‍ പുറത്തിറങ്ങി. ഫ്രാഞ്ചൈസിയില്‍ രണ്‍വീര്‍ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ല്‍ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ല്‍ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാര്‍ കോപ്പ് യൂണിവേഴ്‌സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.