യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേയ്സ്(യു.പി.ഐ) ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും നവംബറില്‍ ഗണ്യമായ ഇടിവുണ്ടായി. ഇടപാടുകളുടെ എണ്ണം ഏഴ് ശതമാനം കുറഞ്ഞ് 1,548 കോടിയിലെത്തി. യു.പി.ഐ ഇടപാടുകളുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞ് 21.55 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറില്‍ 1,658 കോടി ഇടപാടുകളിലായി 23.5 ലക്ഷം കോടി രൂപയാണ് കൈമാറിയത്. യു.പി.ഐ നിലവില്‍ വന്നതിന് ശേഷമുള്ള റെക്കോഡ് വര്‍ദ്ധനയാണ് ഇടപാടിലും മൂല്യത്തിലും ഒക്ടോബറിലുണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച് വിപണിയിലുണ്ടായ ഉണര്‍വാണ് യു.പി.ഐ ഇടപാട് റെക്കോഡ് ഉയരത്തിലെത്തിച്ചത്.