ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ് . കരാര്‍ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പുസതകം പ്രസിദ്ധീകരിക്കാൻ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നൽകുന്നത്.നടപടി ക്രമം പാലിച്ചു മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് വ്യക്തമാക്കി.
ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ്
