ലോക സിനിമയില്‍ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് ഡേവിഡ് ഫിഞ്ചര്‍. ദി ഫൈറ്റ് ക്ലബ്, സോഡിയാക്, സെവന്‍, ഗോണ്‍ ഗേള്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, മാങ്ക്, ദി സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങീ മികച്ച സിനിമകളിലൂടെ ലോക സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ഡേവിഡ് ഫിഞ്ചര്‍. ഇപ്പോഴിതാ ‘ദി കില്ലര്‍’ എന്ന പുതിയ സിനിമയുമായി വരികയാണ് ഡേവിഡ്. കഴിഞ്ഞ ദിവസമാണ് കില്ലറിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിയോ- നോയര്‍ ആക്ഷന്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം നവംബര്‍ പത്തിനാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ‘ദി കില്ലര്‍’ എന്ന അലെക്‌സിസ് മാര്‍ട്‌സ് നോളെന്റിന്റെ നോവലിലനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍, അറിലിസ് ഹൊവാര്‍ഡ്, ചാള്‍സ് പാര്‍നെല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സെപ്റ്റംബറില്‍ ചിത്രം വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് അവിടെ നിന്നും കിട്ടിയിരുന്നത്.