ആധുനിക സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിക്കുന്നതിനു മുമ്പുള്ള പത്രപ്രവര്‍ത്തനത്തിലെ സാഹസികതകളും, രസകരമായ അനുഭവങ്ങളും, മായാത്ത ഓര്‍മകളും പങ്കുവെയ്ക്കുന്ന പുസ്തകം. ചെറിയ ചെറിയ സൂചനകളെ പിന്തുടര്‍ന്ന് വലിയ വാര്‍ത്തകളില്‍ എത്തിച്ചേരുകയും, ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ചുകൊണ്ട് സമൂഹത്തിനു മുന്നില്‍ തുറന്നുവെക്കുകയും ചെയ്ത നാലര പതിറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനജീവിതത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഇതിലെ ഓരോ അധ്യായവും. ‘ദാമോദരന്‍ കൊല്ലി’. പി ദമോദരന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 138 രൂപ.